
Theakkumkavu Temple (Elapilly Mana)
Temple is located in the Elappilly Mana compound.The temple is open daily in the morning currently.
കാവ് , എലപ്പിള്ളി മന ഐതിഹ്യംഉദ്യേശ്യം 1400 AD കാലഘട്ടത്തിൽ (600-700 കൊല്ലം മുമ്പേ) ആലങ്ങാട് സ്വരൂപം സന്തതി പരമ്പര ക്ഷയിച്ചപ്പോൾ , ഒരു സ്വാമിയാരുടെ (അതീവ നിഷ്ഠയും, ശുദ്ധവും, വൃത്തിയും പരിപാലിച്ചു പോന്നിരുന്ന, ശൈവോപാസകനും,വേദപണ്ഡിതനും,മന്ത്ര,തന്ത്ര,വിഷവൈദ്യത്തിൽ വിഷയങ്ങളിൽ ജ്ഞാനമുള്ള, ഒരു സന്യാസി മുത്തശ്ശന്റെ ) സഹായത്തോടെ രാജ പരമ്പര നിലനില്കയും, സ്വാമിയാരുടെ കാലശേഷം അദ്ദേഹത്തിന്റെ സഹോദരങ്ങൾ വഴി തുടർന്നതാണ് ആണ് ഇല്ലത്തെ പരമ്പര.ആലങ്ങാട് , ശേഷം പറവൂർ, പിനീട് കൊച്ചി രാജവംശം (സമാന്തർ കൈമൾ/കർത്താക്കൾ ഭരണം), സാമൂതിരി ഭരണം, പിന്നെ തിരുവിതാകൂർ രാജ ഭരണ കാലങ്ങളിൽ, പല മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ഓരോ കാലഘത്തിൽ ഈ ദേശത്തു പല ഇല്ലങ്ങൾ നശിച്ചു പോകുകയു, വേറെ ഇല്ലങ്ങൾ വരുകയും ചെയ്തു. അത് പോലെ പല തേവാരമൂർത്തികളെയും മാറ്റി , പുതിയത് സ്വീകരികയും വേണ്ടി വന്നു.അക്കാലത്തു ഇല്ലത്തു ഉള്ളവർ വംശ സംരക്ഷണത്തിനും, നിലനില്പിനും വേണ്ടി തെക്കുംകാവ് ഭഗവതിയെ, പരദേവത സങ്കല്പത്തിൽ സ്വീകരിച്ചു, തേവാരം ആയി നിത്യം ആരാധിച്ചു പോരുന്നു.ഭഗവതി തോട്ടക്കാട്ടുകരയിൽ പുഴ വക്കത്തുആയിരുന്നുത്ര പണ്ട്, അവിടുന്ന് ഇല്ല പറമ്പിൽ കൊണ്ട് വന്നു കുടിയിരുത്തി എന്നാണ് കേൾവി (ഉദ്യേശ്യം 1875 കളിൽ)
ശിവ-ശക്തി സങ്കലപ്പമാണെകിലും ,ഭഗവതിയെ ഭദ്രകാളി ഭാവത്തിൽ പ്രധാനമായി ആരാധിക്കുന്നു.അടുത്തകാലത്ത് - 2016 മുതൽ, ഭക്തജനങ്ങൾ ആഘോഷമായിട്ടു താലവും , പൊങ്കാല സമർപ്പിക്കൽ നടത്തി വരുന്നു.© Elapilly Mana, Subject to change as it is ongoing research.Updated 2025